സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പൊലീസ് നിർബന്ധമായും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

MHA guidelines for police

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പൊലീസ് നിർബന്ധമായും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പൊലീസ് സേനകൾക്ക് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്യൽ, ഫോറൻസിക് പരിശോധനയ്ക്കടക്കമുള്ള തെളിവ് ശേഖരിക്കൽ, സെക്ഷ്വല്‍ അസോള്‍ട്ട് എവിഡന്‍സ് കളക്ഷന്‍ (എസ്എഇസി) കിറ്റ് ഉപയോഗിക്കല്‍, ലൈംഗിക പീഡന കേസുകളില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കല്‍, നാഷണല്‍ ഡാറ്റാബേസ് ഉപയോഗിച്ച് ലൈംഗിക കുറ്റവാളികളെ കണ്ടെത്തൽ തുടങ്ങിയവ സംബന്ധിച്ച മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. 

സിആർപിസി സെക്ഷൻ 173  പ്രകാരം ലെെംഗിക പീഡന കേസുകളിൽ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കിയിരിക്കണം. സിആർപിസി സെക്ഷൻ 164 പ്രകാരം ബലാത്സംഗ ലെെംഗിക പീഡന ഇരകളെ ഒരു രജിസ്റ്റേർഡ് മെഡിക്കൽ ഡോക്ടർ സംഭവം നടന്ന് 24 മണിക്കൂറിനകം പരിശോധിച്ചിരിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സെക്ഷ്വല്‍ അസോള്‍ട്ട് എവിഡന്‍സ് കളക്ഷന്‍ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ കിറ്റുകള്‍ എല്ലാ ലൈംഗിക പീഡന കേസുകളിലും ഉപയോഗിക്കണം. നിയമപാലകർക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഇൻവെസ്റ്റിഗേഷൻ ട്രാക്കിംഗ് സിസ്റ്റം ഫോർ സെക്ഷ്വൽ ഒഫൻസസ് എന്ന ഓൺലെെൻ പോർട്ടൽ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. 

content highlights: MHA guidelines for police