ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറായി പതിനെട്ടുകാരിയായ ചെെതന്യ വെങ്കിടേശ്വരൻ. അന്താരാഷ്ട്ര ബാലികദിനത്തിൻ്റെ ഭാഗമായാണ് ഒരു ദിവസം ബ്രിട്ടീഷ് ഹെെക്കമ്മീഷണറിൻ്റെ ഉത്തരവാദിത്വങ്ങൾ ഡൽഹി സ്വദേശിയായ ചെെതന്യ ഏറ്റെടുത്തത്. 2017 മുതൽ ബ്രിട്ടീഷ് ഹെെക്കമ്മീഷൻ നടത്തി വരുന്ന പരിപാടിയാണ് ‘ഹെെക്കമ്മീഷണർ ഫോർ എ ഡേ’. 18 മുതൽ 25 വയസ് വരെയുള്ള യുവതികൾക്കായാണ് മത്സരം നടത്തുന്നത്. അന്താരാഷ്ട്ര ബാലികാദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ ലോകം മുഴുവൻ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുക. ഈ വർഷത്തെ വിജയിയായ ചെെതന്യ ഒരു ദിവസത്തെ ഹെെക്കമ്മീഷണറുടെ ചുമതലകൾ വഹിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ചെെതന്യ വാർത്താസമ്മേളനത്തിലും പങ്കെടുത്തു.
കൊവിഡ് കാലത്ത് ലിംഗസമത്വം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ഒരു മിനിറ്റ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു മത്സരം. 215 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരിച്ചവരിൽ നിന്നും ഏറ്റവും മികച്ച വ്യക്തിയെ തന്നെയാണ് തെരഞ്ഞെടുത്തതെന്ന് ചെെതന്യയുടെ ഒരു ദിവസത്തെ പ്രവർത്തിയിൽ നിന്നും മനസ്സിലായെന്ന് ബ്രിട്ടീഷ് ഹെെക്കമ്മീഷൻ ജാൻ തോംസൺ പറഞ്ഞു.
My entry for the 'High Commissioner for a Day' competition:#DayoftheGirl #forceforgood @UKinIndia #bhcindia #UKinIndia COVID-19 has had a devastating impact on the world, but it has particularly affected women, reversing decades of fragile development in the quest to achieve gender equity.My name is Chaitanya Venkateswaran, and this is my view on the challenges and opportunities for gender equality in the age of COVID-19.We face a number of challenges like rising domestic violence and abuse cases, financial inequality and disproportionate job losses in the informal sector, lack of access to necessary maternal and reproductive healthcare services, loss of access to educational opportunities and many others plague the lives of women today.But the larger question is how can we create a more equitable society now? We have been given a rare chance to build such a society, and we must harness it to provide women the opportunity to succeed and flourish!
Gepostet von Chaitanya Venkateswaran am Samstag, 12. September 2020
content highlights: 18-Year-Old Steps Into Shoes Of UK’s Senior-Most Diplomat In India For A Day