ജയലളിതയായി കങ്കണ; ‘തലെെവി’ ചിത്രീകരണം ഒരു ഘട്ടം കൂടി പൂർത്തിയാക്കിയെന്ന് അറിയിച്ച് താരം

Kangana Ranaut Portrays J Jayalalithaa, AL Vijay Movie, New viral pictures

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലെെവിയുടെ ചിത്രീകരണം ഒരു ഘട്ടം കൂടി പൂർത്തിയാക്കി. കങ്കണ തൻ്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ സഹിതം പങ്കുവെച്ചത്. ജയലളിതയുടെ പഴയ ചിത്രവും അതിനോട് സാമ്യമുള്ള കങ്കണയുടെ ക്യാരക്ടർ ഇമേജും ചേർത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയലളിതയുമായി വളരെയധികം സാമ്യം പുലർത്തുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

കൊവിഡ് വ്യാപനം മൂലം നീട്ടിവെച്ച ചിത്രീകരണം ഈയടുത്താണ് പുനഃരാരംഭിച്ചത്. എ.എൽ വിജയാണ് തലെെവി സംവിധാനം ചെയ്യുന്നത്. ബാഹുബലി, മണികർണിക, ഭായിരംഗി ഭായിജാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ കെവി വിജയേന്ദ്രപ്രസാദ് ആണ് തലെെവിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മദൻ കർകിയുടെ ഗാനങ്ങൾക്ക് ജി വി പ്രകാശ് സംഗീതം നിർവഹിക്കും. 

content highlights: Kangana Ranaut Portrays J Jayalalithaa, AL Vijay Movie, New viral pictures