സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മുൻകെെ എടുക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശുദ്ധീകരണം സ്വന്തം പാർട്ടിയിൽ നിന്ന് തുടങ്ങണമെന്നും ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന് തന്നെ തിരിച്ചടി ഉണ്ടാകുമെന്നും റാവത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് റാവത്ത് ഈക്കാര്യം പറയുന്നത്.
മുംബെെ പൊലീസിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഏകദേശം 80,000 ത്തിലധികം അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് റാവത്തിൻ്റെ പ്രതികരണം. അതേസമയം യഥാർഥ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശിവസേനയ്ക്ക് സംവിധാനങ്ങൾ ഉണ്ടെന്നും സഞ്ജയ് പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ജയിച്ചത് സോഷ്യൽ മീഡിയ പ്രചാരണങ്ങൾ കാരണമായിരുന്നു. രാഹുൽ ഗാന്ധിയേയും മൻമോഹൻ സിംഗിനേയും മോശക്കാരായി ചിത്രീകരിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം. സെെബർ ആർമിയെ ഉപയോഗിച്ച് എതിരാളികളെ നേരിടുന്ന ബിജെപിയുടെ പ്രവർത്തി രാഷ്ട്രീയ അവമതിപ്പുണ്ടാക്കുമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
Content highlights: Sanjay Raut seeks curbs on fake social media, has advice for Amit Shah