ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി സമര്‍പ്പിച്ചതിന് പിന്നാലെ ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത് നടി ഖുശ്ബു. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധിക്ക് ഖുശ്ബു രാജി കത്ത് നല്‍കിയത്. രാജി സ്ഥിരീകരിച്ചതോടെ ഖുശ്ബുവിനെ എഐസിസി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി ടി രവിയില്‍ നിന്നാണ് ഖുശ്ബു അംഗത്വം നേടിയത്. ഖുശ്ബു ഇന്ന് തന്നെ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Delhi: Khushboo Sundar joins Bharatiya Janata Party (BJP).
She had resigned from Congress earlier today. pic.twitter.com/Q6VBlFD6tM
— ANI (@ANI) October 12, 2020
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് രാജിക്കത്തില്‍ ഖുശ്ബു പറഞ്ഞു. ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി അകന്ന് കഴിയുകായിരുന്നു ഖുശ്ബു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിലും ഖുശ്ബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഖുശ്ബു നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Content Highlight: Actress Khushboo Sundar joins BJP