സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം നേടി പോൾ മിൽഗ്രോമിനും റോബർട്ട് വിൽസണും

Economics Nobel goes to Paul R. Milgrom, Robert B. Wilson for their work on auction theory

2020ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോം, റോബർട്ട് വിൽസൺ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. ലേല സിദ്ധാന്തങ്ങളുടെ മെച്ചപ്പെടുത്തലുകൾക്കും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കുമാണ് പുരസ്കാരം. മിൽഗ്രോമിൻ്റെയും വിൽസണിൻ്റെയും കണ്ടുപിടുത്തങ്ങൾ ലോകമെമ്പാടുമുള്ള വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും നികുതിദായകർക്കും പ്രയോജനകരമായതായി പുരസ്കാര സമിതി വിലയിരുത്തി. ഏകദേശം 1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇരുവർക്കും ലഭിക്കുക. 

ആർക്കും നിശ്ചയമില്ലാത്ത വിലയിൽ തുടങ്ങി അവസാനം എല്ലാവർക്കും സ്വീകാര്യമായ വിലയുള്ള അല്ലെങ്കിൽ പൊതുമൂല്യമുള്ള വസ്തുക്കളുടെ ലേലത്തെ സംബന്ധിച്ചാണ് റോബർട്ട് വിൽസൺ സിദ്ധാന്തം വികസിപ്പിച്ചെടുത്തത്. എന്നാൽ പോൾ മിൽഗ്രോം വസ്തുക്കളുടെ പൊതു മൂല്യത്തിനൊപ്പം ലേലം  വിളിക്കുന്നവർക്കിടയിൽ വ്യത്യസപ്പെടുന്ന സ്വകാര്യ മൂല്യങ്ങളേയും ഉൾപ്പെടുത്തിയാണ് ലേല സിദ്ധാന്തം രൂപികരിച്ചത്. 

content highlights: Economics Nobel goes to Paul R. Milgrom, Robert B. Wilson for their work on auction theory