ക്ലിയോപാട്രയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്; വണ്ടർ വുമൺ നായിക ഗാൽ ഗദോത്ത് ക്ലിയോപാട്രയായി എത്തുന്നു

Israeli Actress Gal Gadot's Casting as Egyptian Queen Cleopatra in Hollywood Film Sparks Criticism

ഈജിപ്തിലെ രാജ്ഞിയും ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ചരിത്രം രേഖപ്പെടുത്തിയ ക്ലിയോപാട്രയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. വണ്ടർ വുമൺ ചിത്രത്തിലെ നായികയും ഇസ്രായേൽ നടിയുമായ ഗാൽ ഗാദോത്ത് ആണ് ക്ലിയോപാട്രയായി എത്തുന്നത്. വണ്ടർ വുമൺ സംവിധായക പാറ്റി ജെൻകിൻസ് തന്നെയാണ് ക്ലിയോപാട്രയുടെ ബയോപിക് ഒരുക്കുന്നത്. 

അതേസമയം ഈജിപ്തിലെ രാജ്ഞിയെ അവതരിപ്പിക്കാൻ ഒരു ഇസ്രായേൽ നടിയെ തെരഞ്ഞെടുത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. എന്തുകൊണ്ട് ഒരു അറബ് നടിയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തില്ലെന്നാണ് വിമർശനം. ക്ലിയോപാട്രയുടെ കുടുംബം ഗ്രീക്ക് പാരമ്പര്യമുള്ളവരാണെന്നും അതിനാൽ ഈജിപ്ഷ്യൻ രാജ്ഞിയായി മാത്രം ക്ലിയോപാട്രയെ കാണാനാകില്ലെന്നും വാദമുയരുന്നുണ്ട്. 

ഈജിപ്ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്നു ക്ലിയോപാട്ര. ബി.സി 31ൽ നടന്ന യുദ്ധത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ക്ലിയോപാട്രയും പങ്കാളിയായിരുന്ന മാർക് ആൻ്റണിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ക്ലിയോപാട്രയുടെ ജീവിതം പല തവണ സിനിമയാക്കിയിട്ടുണ്ട്. ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ക്ലിയോപാട്ര വളരെ പ്രസിദ്ധമാണ്.

content highlights: Israeli Actress Gal Gadot’s Casting as Egyptian Queen Cleopatra in Hollywood Film Sparks Criticism