മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

Sriram Venkitaraman gets bail

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. രണ്ട് തവണ നോട്ടീസ് അയച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായത്. നേരത്തെ മൂന്നു തവണ ഹാജരാകാതിരുന്നതിനാൽ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. ശ്രീറാം ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേൾപ്പിക്കാനായിട്ടില്ല. 

കേസിൽ രണ്ടാം പ്രതിയായ വഫ ഫിറോസ് നേരത്തെ ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യബോണ്ടിലും തുല്യ തുകയിലുള്ള രണ്ടാൾ ജാമ്യബോണ്ടിലുമാണ് വഫയ്ക്ക് കോടതി ജാമ്യം നൽകിയത്. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ കാറായിരുന്നു. 2019 ആഗസ്റ്റ് മൂന്നിനാണ് മദ്യപിച്ചെത്തിയ ശ്രീറാമിൻ്റെ വാഹനമിടിച്ച് കെ. എം ബഷീർ കൊല്ലപ്പെട്ടത്. 

content highlights: Sriram Venkitaraman gets bail