എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം

bail for swapna suresh in enforcement case

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്നക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്.

കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ഇ.ഡി ഭാഗികമായ കുറ്റപത്രമാണ് സ്വപ്നക്കെതിരെ സമർപ്പിച്ചത്. എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. യുഎപിഎ കൊഫേപോസ ചുമത്തിയതിനാൽ ഈ കേസിൽ നിലവിൽ ജാമ്യമില്ല.

Content Highlights; bail for swapna suresh in enforcement case