ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന അവകാശ വാദവുമായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ രംഗത്തെത്തി. അത് ശാസ്ത്രീയമായി തെളിയിച്ചതായും അദ്ധേഹം വ്യക്തമാക്കി. ചാണകത്തിൽ നിർമ്മിച്ച ഒരു ചിപ്പും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ധേഹം പ്രദർശിപ്പിച്ചു.
മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കുമെന്നും റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റി നിർത്തുന്നതിനായി ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി. ചാണകം എല്ലാവരെയും സംരക്ഷിക്കുകയും റേഡിയഷൻ ഇല്ലാതാക്കും ചെയ്യും. ഇത് ശാസ്ത്രീയമായി തെളിയിക്കപെട്ടതാണെന്നും വീടുകളിൽ ചാണകം കൊണ്ടുള്ള ഉൽപ്പന്നങ്ങൾ സൂക്ഷിച്ചാൽ ആളുകളിൽ റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കുമെന്നും കത്തിരിയ കൂട്ടിച്ചേർത്തു. . ഗോസത്വ കവച് എന്നാണ് ചിപ്പിന്റെ പേര്. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചെടുത്തത്.
Content Highlights; Cow dung chip protects against radiation, proven scientifically: Rashtriya Kamdhenu Aayog chief