കോൺഗ്രസ് വക്താവ് സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്ന ചലച്ചിത്ര താരം ഖുശ്ബുവിന്റെ പഴയ ട്വീറ്റകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലായിരിക്കുകയാണ്. 2019 ഒക്ടോബറിൽ പോസ്റ്റു ചെയ്ത ആറാം ഇന്ദ്രിയം ഇല്ലാത്ത മങ്കികളെ പോലെയാണ് സങ്കികൾ എന്ന ട്വീറ്റും ബിജെപി നട്ടല്ലില്ലാത്ത ഭിരുക്കളുടെ പാർട്ടിയാണെന്നുള്ള പോസ്റ്റ് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമ്പോൾ ആളില്ലാത്ത ഭാഗത്തേക്ക് നോക്കി കൈവീശുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള ട്വീറ്റ് ഇങ്ങനെ മുൻപ് ബിജെപിയെ പരിഹസിച്ചും വിമർശിച്ചും പോസ്റ്റു ചെയ്ത എല്ലാ ട്വീറ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
പഞ്ചാബിലെ കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഇസ്ലാം മതത്തിൽപെട്ടവർ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം ഉൾപെടെ ഇതാണ് ഇന്ത്യയുടെ യഥാർത്ഥ നിറം എന്ന അടിക്കുറിപ്പോടെ ഒക്ടോബർ അഞ്ചിന് പോസ്റ്റ് ചെയ്ത ട്വീറ്റും വൈറലായവയിൽ ഉൾപെടും.
ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തോടെ ബിജെപിക്ക് എതിരെയുള്ള നടിയുടെ രൂക്ഷ വിമർശനങ്ങളെല്ലാം കുത്തിപ്പോക്കിയതോടെയാണ് പോസ്റ്റുകളെല്ലാം വീണ്ടും വൈറലായത്. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകി താരം പാർട്ടി വിട്ടത്.
Content Highlights; Khushbu Sundar joins BJP, all set to become a filthy, illiterate, physically ret**ded, brain dead, religiously fanatic monkey