ജിഡിപിയിൽ ഇന്ത്യ കൂപ്പുകുത്തും; ബംഗ്ലാദേശിലും താഴെപ്പോകുമെന്ന് ഐഎംഎഫ്

India Set To Drop Below Bangladesh In 2020 Per Capita GDP In IMF Forecast

ഇന്ത്യ വലിയ സാമ്പത്തിക ആഘാതം നേരിടേണ്ടിവരുമെന്ന് ഐഎംഎഫിൻ്റെ റിപ്പോർട്ട്. ഇന്ത്യയുടെ ജിഡിപി 10.3 ശതമാനത്തോളം ചുരുങ്ങുമെന്നും ബംഗ്ലാദേശിനെക്കാൾ താഴെ പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച ഐഎംഎഫ് പുറത്തുവിട്ട വേർഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്. 

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ഇടിയുമെന്നാണ് പ്രവചനം. അതേസമയം ബംഗ്ലാദേശിൻ്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 10.3 ശതമാനത്തോളം ഇടിയുന്നത് ഇന്ത്യയിലെ എല്ലാ മേഖലയേയും ബാധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു. 

ആഗോള തലത്തിൽ സമ്പദ് വ്യവസ്ഥ ഈ വർഷം 4.4 ശതമാനമായി ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8 ശതമാനം വളർച്ച നേടി തിരിച്ചുവരുമെന്നും അങ്ങനെ പെട്ടെന്ന് വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ചെെനയ്ക്ക് 8.2 ശതമാനം വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനേയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

content highlights: India Set To Drop Below Bangladesh In 2020 Per Capita GDP In IMF Forecast