കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം ഫീസ് ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

educational institutions should give 25% fee concession to students

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വർഷം നിലവിലുള്ള ഫീസിൽ ഇരുപത്തിയഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയർമാൻ കെവി മനോജ്കുമാർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. മഞ്ചേരി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

ജൂൺ, ജൂലൈ മാസങ്ങൾ ഒഴികെ സ്കൂൾ 500 രൂപ ഇളവ് നൽകിയിരുന്നെങ്കിലും ഫീസ് അടക്കാത്ത കുട്ടികളെ ഓൺലൈൻ പഠനത്തിൽ നിന്നും ഒഴിവാക്കിയെന്നായിരുന്നു പരാതി. സമൂഹത്തിൽ എല്ലാ വിഭാഗവും കൊവിഡിന തുടർന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോൾ സ്കൂൾ മാനേജുമെന്റിന്റെ ഇത്തരത്തിലുള്ള പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയത്. നിലവിലുള്ളതിൽ നിന്നും 25 ശതമാനം കുറച്ച് രക്ഷിതാക്കൾ ഫീസടക്കണം. അങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാശ അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സിബിഎസ്ഇ റീജിയനൽ ഡയറക്ടർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

സിബിഎസ്ഇ സ്കൂളുകളിൽ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനം സർക്കാരിന് കൈക്കോള്ളാവുന്നതാണെന്ന് കേരള ഹൈക്കോടതി ഉത്തരവായിട്ടുള്ളതിനാൽ ഫീസ് ഇളവ് അവർക്കും കൂടി ബാധകമാക്കാൻ സർക്കാർ ഉത്തരവ് പുറപെടുവിക്കണം. നിലവിൽ 25 ശതമാനം ഫീസ് ഇളവ് അനുവദിച്ച് ,സ്കൂളുകൾക്ക് വീണ്ടും ഇളവ് നൽകുന്നതല്ല. കൊവിഡ് മാറുന്നതിനനുസരിച്ച് ഇളവ് മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

Content Highlights; educational institutions should give 25% fee concession to students