എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

highcourt stay arrest of m shivasankar

മുഖ്യമന്ത്രിയുടെ മുൻ പ്രിനശിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. വീണ്ടു ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ അറസ്റ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അഭിപ്രായപെട്ടു. പിന്നെന്തിനാണ് ഇത്തരത്തിലൊരു സംരക്ഷണമെന്നും ഇഡി അഭിഭാഷകൻ കോടതിയോട് ആരാഞ്ഞു. 23 ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

Content Highlights; highcourt stay arrest of m shivasankar