കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു

Ghulam Nabi Azad, Veteran Congress Leader, Tests Positive For COVID-19

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം അറിയിച്ചത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറൻ്റീനിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയി. ഞാൻ ഇപ്പോൾ ഹോം ക്വാറൻ്റീനിൽ ആണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഞാനുമായി സമ്പർക്കത്തിൽ വന്നവർ എല്ലാവരും ദയവുചെയ്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം’. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കോൺഗ്രസിൻ്റെ നേതാക്കളായ അഹമ്മദ് പട്ടേൽ, അഭിഷേക് സിങ്വി, തരുൺ ഗൊഗോയ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഭിഷേക് സിങ്വിയ്ക്ക് മാത്രമാണ് രോഗം ഭേദമായത്. ബാക്കിയുള്ളവരെല്ലാം ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്ത് നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

content highlights: Ghulam Nabi Azad, Veteran Congress Leader, Tests Positive For COVID-19