ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി

Rape Is

ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷേൽ വ്യക്തമാക്കി. 2012 ൽ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് യുവാക്കൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം. വധശിക്ഷയ്ക്ക് അനുകൂലമായ പ്രധാന വാദം ബലാത്സംഗത്തെ തടയും എന്നതാണ്. എന്നാൽ വാസ്തവത്തിൽ വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളേക്കാൾ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്ന് മിഷേൽ ബാഷേൽ വ്യക്തമാക്കി.

മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും ഇതിന് നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ടെന്നും ബാഷേൽ പറഞ്ഞു. ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ ശിക്ഷയായിരുന്നു നടന്നത്. ബംഗ്ലാദേശും, പാകിസ്ഥാനും നൈജീരിയയുമുൾപെടെ ബലാത്സംഗത്തിനു വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം.

Content Highlights; Rape Is “Monstrous”, But Death Penalty Not The Answer: UN Rights Chief