ന്യൂസിലന്‍ഡില്‍ ‘ജസീന്ത തരംഗം’; രണ്ടാമതും അധികാരത്തിലേറിയേക്കും

വെല്ലിങ്ടണ്‍: ന്യൂസ്ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടാമതും ജസീന്ത അന്‍ഡേണ്‍ പ്രധാനമന്ത്രി ആയേക്കുമെന്ന് സൂചനകള്‍. മൂന്നിലൊന്ന് വോട്ടെണ്ണിയപ്പോള്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടിക്ക് എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെക്കാള്‍ ഇരടട്ി വോട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പ്രകാരം ലിബറല്‍ ലേബര്‍ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാനാണ് സാധ്യത. അങ്ങനെ ലഭിച്ചാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നെന്ന വിജയവും നേടാനാകും.

കൊവിഡിനെ വിജയകരമായി നിയന്ത്രിക്കാനായതാണ് ജസീന്തയുടെ ജനസമ്മതി ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Jacinda Andern wins second term as New Zealand PM