ഡിസ്‌ക് തകരാര്‍; ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് കൊണ്ടു പോകുന്ന വഴി ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍. ഡിസ്‌ക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രക്തസമ്മര്‍ദ്ധം സാധാരണ നിലയിലാണെന്നും മറ്റ് അസുഖങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കടുത്ത നടുവേദനയെന്ന് നേരത്തെ തന്നെ അധികൃതരോട് ശിവശങ്കര്‍ പറഞ്ഞിരുന്നു. മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധിക്കണമെന്ന നിര്‍ദ്ദേശത്തിലാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്.

Content Highlight: M Sivasankar moved to Thiruvananthapuram Medical College