കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയായ ഹാരിസ് മരിച്ചത് ഓക്സിജൻ കിട്ടാതെയാണെന്ന് മെഡിക്കൽ കോളേജിലെ ഡോ. നജ്മ പറഞ്ഞു. ഹാരിസിൻ്റെ മുഖത്ത് മാസ്കുണ്ടായിരുവെങ്കിലും വെൻ്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായ ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്നും ഡോ. നജ്മ പറഞ്ഞു. മുതിർന്ന ഡോക്ടർമാരെ അറിയിച്ചെങ്കിലും അവർ ഇത് പ്രശ്നമാക്കരുതെന്ന് പറയുകയായിരുന്നു. തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി.
വീഴ്ച പറ്റിയിട്ടും റിപ്പോർട്ട് ചെയ്യാത്തതിൽ ഡോക്ടർന്മാരും കുറ്റക്കാരാണെന്നും വിവരം പുറത്തു പറഞ്ഞ നഴ്സിംഗ് ഓഫീസർ ജലജദേവിക്കെതിരായ അച്ചടക്ക നടപടി ശരിയല്ലെന്നും ഡോക്ടർ പറഞ്ഞു. തെറ്റ് ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപെടണമെന്നും ഡോക്ടർ പറഞ്ഞു. ഇത് പറഞ്ഞ തനിക്കെതിരേയും നടപടി വന്നേക്കാമെന്നും നജ്മ വ്യക്തമാക്കി.
content highlights: COVID-19 patient dies due to lack of oxygen; Doctor’s response