ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ നിവിപോളി, നടി മഞ്ജു വാര്യർ, മികച്ച ചിത്രം ജെല്ലിക്കെട്ട്

Kerala film critics award announced

2019 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. ഗീതു മോഹൻദാസാണ് മികച്ച സംവിധായക. മൂത്തോൻ എന്ന ചിത്രത്തിൻ്റെ അഭിനയത്തിന്  നിവിൻ പോളിയെ മികച്ച നടനായി തെരഞ്ഞെടുത്തു. മഞ്ജു വാര്യരാണ് മികച്ച നടി (ചിത്രം- പ്രതി പൂവൻകോഴി).

കേരളത്തിലെ സംസ്ഥാന അവാർഡ് കഴിഞ്ഞാൻ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഓരേയൊരു ചലചിത്ര പുരസ്കാരമാണിത്. അസോസിയേഷൻ പ്രസിഡൻ്റും ജൂറി ചെയർമാനുമായ ജോർജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നാൽപത് ചിത്രങ്ങൾ ആണ് ജൂറിയുടെ പരിഗണനയിലെത്തിയത്. തേക്കിൻക്കാട് ജോസഫ്, ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ, പ്രോഫ. ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.  

മികച്ച രണ്ടാമത്തെ ചിത്രമായി വാസന്തി തെരഞ്ഞടുക്കപ്പെട്ടു. മികച്ച സഹനടനായി ചെമ്പൻ വിനോദും ( ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്) വിനീത് ശ്രീനിവാസനും (തണ്ണീർമത്തൻ ദിനങ്ങൾ) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിയായി സ്വാസികയും ( വാസന്തി) തെരഞ്ഞെടുക്കപ്പെട്ടു. മാസ്റ്റർ വാസുദേവ് സജീവും (ചിത്രം-കള്ളനോട്ടം) ബേബി അനാമിയയും (ചിത്രം- സമയയാത്ര) മികച്ച ബാലതാരങ്ങളായി. 

മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം: ഗോകുലം ഗോപാലൻ)

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള)

കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്)

content highlights: Kerala film critics award announced