ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രബാബു കവലേക്കറുടെ ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ മന്ത്രി അംഗമായ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പോയത് വിവാദമായി. എന്നാൽ തൻ്റെ പക്കൽ ഫോണില്ലാത്ത സമയത്താണ് അശ്ലീല സന്ദേശം അയച്ചതെന്നാണ് മന്ത്രി പറഞ്ഞത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഫോൺ ഹാക്ക് ചെയ്തുവെന്ന് കാണിച്ച് ഉപമുഖ്യമന്ത്രി പൊലീസിൽ പരാതി നൽകി. വില്ലേജസ് ഓഫ് ഗോവ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല മെസേജുകൾ പോയത്.
ഞാൻ അംഗമായ ഗ്രൂപ്പിലേക്ക് മാത്രമാണ് അശ്ലീല വിഡിയോ അയച്ചിട്ടുള്ളത്. ആ സമയത്ത് ഞാൻ ഉറക്കമായിരുന്നു. പൊതുജനങ്ങൾക്ക് മുന്നിൽ തൻ്റെ പ്രതിച്ഛായ തകർക്കാൻ ക്രിമിനൽ ഉദ്ദേശത്തോടെയാണ് ഫോൺ ഹാക്ക് ചെയ്തത്. മന്ത്രി പറഞ്ഞു. ക്രമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അശ്ലീല വിഡിയോ അയച്ച മന്ത്രിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകൾ ഉൾപ്പെടെ മന്ത്രിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കവലേക്കർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്.
content highlights: ‘Someone hacked my phone, sent obscene clips when I was asleep’: Goa Deputy CM’s bizarre excuse