പാലക്കാട് നിർത്തിയിട്ട ലോറിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

burned dead body found in a lorry in Palakkad

പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് തീ അണച്ചത്. ഫയർഫോഴ്സ് സംഘം പിന്നാലെയെത്തി. രാത്രി വെെകിയാണ് ലോറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

ലോറിക്കുള്ളിലുണ്ടായിരുന്ന ഗ്യാസിൽ നിന്നായിരിക്കാം തീ പിടുത്തമെന്നാണ് പ്രാഥമിക നിഗമനം. ചരണാത്ത് കളം കൃഷ്ണൻ്റെ മകൻ കുമാരൻ (35) ആണ് മരിച്ചത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. 

content highlights: burned dead body found in a lorry in Palakkad