കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു; 30 ലക്ഷം പേർക്ക് അനുകൂല്യം ലഭിക്കും

Cabinet Approves Bonus For Central Employees, Over 30 Lakh To Benefit

ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭ തീരുമാനമായി. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുവഴി 30 ലക്ഷത്തോളം ജീവനക്കാർക്ക് നേട്ടമുണ്ടാകും. ബോണസും നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും നൽകും. റെയിൽവെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാർക്കും ബോണസിന് അർഹതയുണ്ട്. 

വിജയദശമിക്ക് മുൻപ് 30 ലക്ഷത്തോളം ജീവനക്കാർക്ക് ഒറ്റത്തവണയായാണ് ബോണസ് നൽകുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് നൽകുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: Cabinet Approves Bonus For Central Employees, Over 30 Lakh To Benefit