സ്വന്തമായി സിനിമ കമ്പനിയുള്ള താരങ്ങളുടെ നിരയിലേക്ക് മംമ്ത മോഹൻദാസും ചുവടുവെച്ചിരിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രോഡക്ഷൻ ഹൗസിന് തുടക്കം കുറിച്ചത്. സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മംമ്ത പറഞ്ഞു.
സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ സാമൂഹ്യ മാധ്യമങ്ങളിലൂടേയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രോഡക്ഷൻ ഹൌസിൻ്റെ പ്രത്യേകതയാണെന്ന് മംമ്ത പറഞ്ഞു. ഇനിയും ഒരുപാട് കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്കാകുമെന്ന് പ്രോഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും വ്യക്തമാക്കി. മംമ്തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശിയ പുരസ്കാര ജേതാക്കൾ ഒരുമിക്കും. സിനിമ ഉടൻ പ്രഖ്യാപിക്കും.
content highlights: Mamtha Mohandas set to turn producer