ഥാർ മരുഭൂമിയിൽ നിന്ന് 1.72 ലക്ഷം മുമ്പ് അപ്രത്യക്ഷമായ നദിയുടെ തെളിവുകൾ കണ്ടെത്തി ഗവേഷകർ

Evidence Of

രാജസ്ഥാനിലെ ബിക്കാനേറിനടുത്തുള്ള  മധ്യ ഥാർ മരുഭൂമിയിൽ 1.72 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന നദിയുടെ തെളിവുകൾ കണ്ടെത്തി ഗവേഷകർ. ബിക്കാനേറിനടുത്തുള്ള ഇപ്പോഴത്തെ നദിയിൽ നിന്ന് 200 കിലോമീറ്റർ അകലെ മറ്റൊരു നദികൂടി ഒഴുകിയിരുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഈ നദി ഇല്ലാതായതോടെ ഗഗ്ഗർ-ഹക്രപോലുള്ള മറ്റ് നദികളുടെ വരൾച്ചയ്ക്ക് കാരണായിട്ടുണ്ട്. 

തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, കൊൽക്കത്തയിലെ ഐ.എസ്.ഇ.ആർ, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററി എന്നിവടങ്ങളിലെ ഗവേഷരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. പഠനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ക്വാർട്ടനറി സയൻസ് റിവ്യൂസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റ് ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്തമായിരിക്കാം ഥാർ മരുഭൂമിയെന്നും ശിലായുഗത്തിൽ മനുഷ്യർ ഇവിടെ താമസിച്ചിരുന്നതിൻ്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. ഇവിടെ ഒഴുകിയിരുന്ന നദിയുടെ സാന്നിധ്യം പ്രാചീന ശിലായുടെ ജനതയുടെ അതിജീവനത്തിന് സഹായിച്ചിട്ടുണ്ട്. 

ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹോമോ സാപിയൻസിൻ്റെ ആദ്യകാല കുടിയേറ്റത്തിൻ്റെ പ്രധാന ഘടനം ഈ നദിയായിരുന്നു. പ്രദേശത്ത് ഇന്നത്തേതിനേക്കാൾ മൺസൂൺ വളരെ ദുർബലമായിരുന്നിട്ടും അതിശക്തമായാണ് നദി ഒഴുകിയിരുന്നത്. എന്നാൽ നദിയുടെ പഴക്കം, മരുഭൂമിയുടെ നടുവിലുള്ള നദിയുടെ ഉത്ഭവം, ഒഴുകിയ വഴികൾ എന്നിവയെക്കുറിച്ച് അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്ന് ഗവേഷകർ പറയുന്നു. ശിലായുഖ ജനസംഖ്യ എങ്ങനെ ഈ വരണ്ട പ്രദേശത്ത് അതിജീവിച്ചു എന്നു കണ്ടെത്താനുള്ള തെളിവുകളാണ് ഇപ്പോൾ ശേഖരിച്ചുകൊണ്ടിരിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കി. 

content highlights: Evidence Of “Lost” River That Ran Through Thar Desert 1,72,000 Years Ago Found