ഹൃദയാഘാതത്തെത്തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

Cricket legend Kapil Dev undergoes emergency coronary angioplasty, is stable now

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഓഖ്ലയിലെ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് കപിൽ ദേവ് ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രാത്രി തന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ഇദ്ദേഹം. ആരോഗ്യനിലയിൽ ആശങ്കപെടേണ്ടതില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

1983ൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കപിൽ ദേവ്. 

content highlights: Cricket legend Kapil Dev undergoes emergency coronary angioplasty, is stable now