ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ഡ്രെെവിങ് ലെെസൻസ് നഷ്ടമാകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലെെസൻസ് അയോഗ്യത കൽപ്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷൻ എം.ആർ. അജിത്കുമാർ പറഞ്ഞു. ഓടിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിലും ഫെെൻ നൽകി രക്ഷപെടാനും ഇനി സാധിക്കില്ല. പിഴ ചുമത്തുന്നതിന് പുറമെ ലെെസൻസ് സസ്പെൻഡ് ചെയ്യാനുള്ള നിയമവും പ്രാബല്യത്തിലായി.
കേന്ദ്ര സർക്കാർ 1000 രൂപ പിഴയായി നിശ്ചയിച്ചിരുന്നത് സംസ്ഥാനങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് 500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലെെസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രെെവറെ റിഫ്രഷൻ കോഴ്സിന് അയക്കാനും കഴിയും. ഈ പറഞ്ഞ വ്യവസ്ഥകൾ മലപ്പുറം പെരിന്തൽമണ്ണയിൽ നടപ്പാക്കിയപ്പോൾ അപകടമരണ നിരക്ക് 40 ശതമാനമായി കുറഞ്ഞു എന്നും ട്രാൻസ്പോർട്ട് കമ്മീഷൻ അറിയിച്ചു.
content highlights: Helmet made compulsory for back seat passenger