ചികിത്സ പിഴവ്: പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ മൊഴിയെടുത്തു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് മെഡിക്കല്‍ കോളേജ് അധികൃതരുടെ മൊഴിയെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തെതുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് മൊഴിയെടുത്തത്.

ഹാരിസിന്റെ മരണ ദിവസത്തില്‍ ഐസിയുവില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. അന്വേഷണം പൂര്‍ത്തിയാക്കു ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. സൂപ്രണ്ട് അടക്കമുള്ളവരുടെ മൊഴി യാണ് എടുക്കുന്നത്.

അതേസമയം, സംഭവം പുറത്ത് കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ താല്‍കാലിക ഡോക്ടര്‍ നജ്മക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വ്യക്തിഹത്യ നടക്കുന്നതായി കാണിച്ച് നല്‍കിയ പരാതിയില്‍ ഇന്ന് വൈകിട്ട് നജ്മയുടെ മൊഴിയെടുക്കും. ഇന്നലെ നഴിസിങ് ഓഫീസര്‍ ജലജ ദേവിയുടെ മോഴി കോട്ടയത്ത് പോയി അന്വേഷണ സംഘം എടുത്തിരുന്നു. നിലവില്‍ മൂന്ന് പരാതികളാണ് ആശുപത്രിയുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുള്ളത്.

Content Highlight: Police to take statement of Kalamassery Medical College Officials