പഞ്ചാബിൽ ആറ് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു

Punjab Cops Recover Body Of 6-Year-Old Girl, Allegedly Raped, Burnt Alive

പഞ്ചാബിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ചുട്ടുകൊന്നു. പാതി കത്തിക്കരിഞ്ഞ ശരീരം ജലാൽപൂർ ഗ്രാമത്തിലെ പ്രതികളുടെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. ഗ്രാമത്തിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. സംഭവത്തിൽ ഗുർപ്രീത് സിംഗ്, മുത്തച്ഛൻ സുർജിത് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, പീഡനം എന്നിവയ്ക്ക് പുറമെ പോക്സോയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഗുർപ്രീത് പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി മരിച്ചതോടെ ഗുൽപ്രീതും സുർജിത്തും ചേർന്ന് മൃതദേഹം കത്തിക്കുകയായിരുന്നു. സംഭവത്തിൽ എസ്‌സി കമ്മീഷൻ ചെയർപേഴ്‌സൺ തിജേന്ദർ കൗർ എസ്എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: Punjab Cops Recover Body Of 6-Year-Old Girl, Allegedly Raped, Burnt Alive