ബ്രേക്കിംഗ് ബാഡിനേയും ഗേയിം ഓഫ് ത്രോൺസിനേയും മറികടന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യൻ സീരിസായ സ്കാം 1992

Hansal Mehta's 'Scam 1992' is Now #1 Show on IMDb, Beats 'Breaking Bad' and 'Chernobyl'

ബ്രേക്കിംഗ് ബാഡ്, ഗേയിം ഓഫ് ത്രോൺസ്, ചെർണോബിൽ തുടങ്ങി ലോകം മുഴുവൻ ആരാധകരുള്ള സീരിസുകളെ പിന്തള്ളി മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യൻ സീരിസായ സ്കാം 1992; ദ ഹർഷദ് മെഹ്ത സ്റ്റോറി. സിനിമകളുടേയും സീരിസുകളുടേയും ഏറ്റവും മികച്ച റാങ്കിംഗായി വിലയിരുത്തപ്പെടുന്ന ഐ.എം.ഡി.ബി റാങ്കിലാണ് സ്കാം 1992 ഒന്നാം സ്ഥാനത്തെത്തിയത്. പത്തിൽ 9.6 പോയിൻ്റാണ് ഈ സീരിസിന് ഐ.എം.ഡി.ബി നൽകിയിരിക്കുന്നത്. ബ്രേക്കിംഗ് ബാഡിന് 9.5 പോയിൻ്റും ചെർണോബിലിന് 9.4 ഉം ഗേയിം ഓഫ് ത്രോൺസിന് 9.2 പോയിൻ്റുമാണുള്ളത്. 

വോട്ടിംഗിലും വ്യൂവിലും മാറ്റം വന്നാൽ സ്കാമിൻ്റെ നിലവിലെ സ്ഥാനത്തിന് മാറ്റം വന്നേക്കാം. പക്ഷെ വരും ദിവസങ്ങളിൽ സ്കാം 1992 ഇതേ രീതിയിൽ തുടർന്നാൽ ഐ.എം.ഡി.ബിയിലെ ടോപ് റേറ്റഡ് ഷോയായി മാറും ഈ സീരിസ്. ഒക്ടോബർ 2നാണ് സ്കാം 1992 റിലീസ് ചെയ്യുന്നത്. 3,500 കോടിയുടെ സെക്യൂരിറ്റി സ്കാം എന്ന വിവാദ തട്ടിപ്പുകേസിൻ്റെ കഥ പറയുന്ന ഈ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഹൻസൽ മെഹ്തയും ജയ് മെഹ്തയും ചേർന്നാണ്. സോണി ലിവിൽ റിലീസ് ചെയ്ത സീരിസിന് 10 എപ്പിസോഡുകളാണ് ഉള്ളത്. സീരിസിൻ്റെ അടുത്ത സീസണും ഉടനെ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. 

content highlights: Hansal Mehta’s ‘Scam 1992’ is Now #1 Show on IMDb, Beats ‘Breaking Bad’ and ‘Chernobyl’