കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികളുമായി കേന്ദ്ര സർക്കാർ

Now, wastage or misuse of groundwater to invite up to Rs 1 lakh fine, five years in jail

കുടിവെള്ളം പാഴാക്കിയാൽ ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ജൽശക്തി വകുപ്പിന് കീഴിലുള്ള സെൻട്രൽ ഗ്രൌണ്ട് വാട്ടർ അതോറിറ്റിയേടേതാണ് നിർണ്ണായക തീരുമാനം. കുറ്റം വീണ്ടും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ അധിക പിഴ ചുമത്താനും തീരുമാനമായി. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് സെൻട്രൽ ഗ്രൌണ്ട് വാട്ടർ അതോറിറ്റി വിജ്ഞാപനം പുറപെടുവിച്ചത്. കുടിവെള്ളം പാഴാക്കുന്നതിനെതിരെ രാജേന്ദ്ര ത്യാഗി എന്നയാളാണ് ഹരിത ട്രൈബ്യൂണലിൽ പരാതി നൽകിയത്. കുടിവെള്ളം പാഴാക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണം എന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.

കുടിവെള്ളം പാഴാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ധേശ സ്ഥാപനങ്ങൾക്ക് ജൽശക്തി മന്ത്രാലയം നിർദേശവും നൽകിയിട്ടുണ്ട്. കുടിവെള്ളവും ഭൂഗർഭ ജലവും ദുരുപയോഗം ചെയ്യുന്നതും പാഴാക്കുന്നതും തടയാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും തദ്ധേശ സ്ഥാപനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ജലവിതരണവുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതെന്നും കേന്ദ്ര വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights; Now, wastage or misuse of groundwater to invite up to Rs 1 lakh fine, five years in jail