കങ്കണ റാണാവത്ത് സഞ്ചരിച്ചിരുന്ന വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയതിന് 9 മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബർ 9ന് ഇൻഡിഗോ 6e-264 വിമാനത്തിൽ ചണ്ഡീഗഢിൽ നിന്ന് മുംബെെിലേക്ക് കങ്കണ യാത്ര ചെയ്യുന്നതിനിടയിലാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ മോശമായി പെരുമാറിയത്. സുരക്ഷാ സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ ലംഘിച്ച് ഇവർ റിപ്പോർട്ടിങ് നടത്തുകയായിരുന്നു.
വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി.ജി.സി.എ ഇൻഡിഗോയ്ക്ക് താക്കീത് നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇൻഡിഗോ ആഭ്യന്തര കമ്മിറ്റി രൂപികരിക്കുകയും കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു.
content highlights: 9 Barred By IndiGo For Unruly Behaviour On Kangana Ranaut Flight