കൊവിഡ് പ്രതിരോധത്തില്‍ പൊലീസ് നിര്‍വഹിച്ചത് മഹത്തായ സേവനം; അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ പൊലീസ് നിര്‍വഹിച്ച പങ്കിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാലത്ത് പൊലീസുകാര്‍ ചെയ്തത് മഹത്തായ സേവനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പുതുതായി നിര്‍മിച്ച ആധുനിക പരിശീലന കേന്ദ്രത്തിന്റെയും പുതിയ പൊലീസ് കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച വേളയിലാണ് മുഖ്യമന്ത്രി പൊലീസുകാരെ പ്രശംസിച്ചത്.

അപകടഘട്ടത്തില്‍ ജനങ്ങളുമായി ചേര്‍ന്ന് പൊലീസ് പ്രവര്‍ത്തിച്ചെന്നും നിലവില്‍ ആര്‍ജിച്ചെടുത്ത യശസ്സ് ഉയര്‍ത്തി പിടിച്ചും വര്‍ദ്ധിപ്പിച്ചും വേണം പൊലീസ് തുടര്‍ന്നും പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ പ്രാധാന്യം നല്‍കിയാണ് മുഖ്യമന്ത്രി പൊലീസുകാരെയും അഭിനനന്ദിച്ചത്.

Content Highlight: CM Pinarayi Vijayan Praising Police on Covid time Duty