കല്‍ക്കരി കുംഭകോണം: കേന്ദ്രമന്ത്രി ദിലീപ് റായിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു

ന്യൂഡല്‍ഹി: ജാര്‍ഘണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്ന് വര്‍ഷം തടവ്. 21 വര്‍ഷം മുമ്പത്തെ കല്‍ക്കരി കുംഭകോണ കേസിലാണ് വിധി വന്നത്. അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ദിലീപ് റായ്ക്ക് പുറമേ മറ്റുരണ്ടുപേര്‍ക്കുകൂടി പ്രത്യേക സി.ബി.ഐ. കോടതി മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

Content Highlight: Dilip Ray sentenced to three year jail