മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ്

maharashtra deputy cm ajit pawar test positive covid 19

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മഴക്കെടുതി നേരിട്ട പൂണെ സോലാപൂർ മേഖലകളിൽ അജിത് പവാർ ഏതാനും ദിവസം മുൻപ് സന്ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെ പനിയും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നെഗറ്റീവായിരുന്നു ഫലം.

പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിർദേശ പ്രകാരം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഉടൻ രോഗമുക്തനായി തിരിച്ചെത്തുമെന്നും അദ്ധേഹം ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര സർക്കാരിലെ പന്ത്രണ്ടിലധികം മന്ത്രിമാർക്ക് ഇതിനു മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights; maharashtra deputy cm ajit pawar test positive covid 19