ദുർഗാ ദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; വനിതാ ഫോട്ടോഗ്രാഫർക്കെതിരെ കേസ്

Police Registered Case Against Photographer who Defames Goddess Durga on Social Media

ദുർഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ വനിതാ ഫോട്ടോഗ്രാഫർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശിയായ യുവതിയ്ക്കെതിരെയാണ് കേസെടുത്തത്. മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണ് പരാതി. 

അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നുവെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും യുവതി പറഞ്ഞു.  ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു.

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് യുവതി എടുത്ത ഫോട്ടോകൾ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ആക്രമണമായിരുന്നു ചിത്രത്തിനെതിരേയും ഫോട്ടോഗ്രാഫർക്കെതിരേയും നടന്നത്.  പരാതി ഉയർന്നതോടെ വിവാദമായ ചിത്രങ്ങൾ പേജിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. 

content highlights: Police Registered Case Against Photographer who Defames Goddess Durga on Social Media