രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണം; ശിവസേന

shivasena demands implementation of single civil code in country

രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടു വരണമെന്ന് ആവശ്യപെട്ട് ശിവസേന രംഗത്ത്. ഏക സിവിൽ കോഡുമായി ബന്ധപെട്ട വിഷയത്തിൽ മുമ്പും ശിവസേന ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്രം സിവിൽ കോഡ് നിർദ്ധേശം കൊണ്ടു വന്നാൽ പാർട്ടി അതിൽ അനുകൂല തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത് വ്യക്തമാക്കി. സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കണമെന്നും അതുമായി ബന്ധപെട്ട് കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ ശിവസേന അനുകൂല നിലപാട് അറിയിക്കുമെന്നും റാവത് അഭിപ്രായപെട്ടു.

മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 ചൈനയുടെ സഹായത്തോടെ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നതായും കേന്ദ്രസർക്കാർ ഇത് പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി. എന്നാൽ വിശ്വഹിന്ദു പരിഷത്ത് ഇന്റർനാഷ്ണൽ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയങ്ങളിൽ ഇനിയും ചർച്ച വേണമെന്ന് ആവശ്യപെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Content Highlights; shivasena demands implementation of single civil code in country