സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ എല്ലാ ശക്തിയും ഉപയോഗപെടുത്തും, വേണ്ടിവന്നാൽ ബിജെപിക്കും വോട്ട് ചെയ്യും; മായാവതി

Mayawati says that her party will vote for BJP or any party's candidate in future UP MLC elections

വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ പരാജയപെടുത്താൻ എല്ലാ ശക്തിയും ഉപയോഗപെടുത്തുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. വേണ്ടി വന്നാൽ ബിജെപി സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു. അഞ്ച് ബിഎസ്പി എംഎൽഎമാർ എസ്പി യിലേക്ക് കൂറുമാറാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് വിമത ബിഎസ്പി എംഎൽഎമാർ രാജ്യസഭാ സ്ഥാനാർത്ഥിക്കുള്ള പിന്തുണ പിൻവലിച്ചത്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു വിമത നീക്കം.

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്പിയെ പരാജയപെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അതിന് ഞങ്ങൾ എല്ലാ ശക്തിയുമെടുക്കും വേണ്ടി വന്നാൽ ബിജെപി സ്ഥാനാർത്ഥിക്കോ മറ്റെതെങ്കിലും സ്ഥാനാർത്ഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാൽ അങ്ങനെ ചെയ്യുമെന്നും എസ് പിയുടെ രണ്ടാം സ്ഥാനാർത്ഥിയേക്കാൾ ആധിപത്യം പുലർത്തുന്ന ഏതൊരു പാർട്ടി സ്ഥാനാർത്ഥിക്കും ബിഎസ് പിയുടെ എല്ലാ എംഎൽഎമാരുടേയും വോട്ട് ഉറപ്പായും ലഭിക്കുമെന്നും മായാവതി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്പി യുമായി കൈകോർക്കാൻ പാടില്ലായിരുന്നുവെന്നും അത് തെറ്റായി പോയി എന്നും ആഴത്തിൽ ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത് എന്നും മായാവതി വ്യക്തമാക്കി. സഖ്യത്തിലായിരുന്നപ്പോൾ ബിഎസ്പി നന്നായി പ്രവർത്തിച്ചു. സഖ്യം തുടങ്ങിയ ആദ്യ ദിവസം തന്നെ എസ്പി അധ്യക്ഷൻ 1995 ലെ കേസ് പിൻവലിക്കാൻ ആവശ്യപെട്ടതായും, കേസിൽ നിന്ന് പിന്നോട്ട് പോയതിലൂടെ ഞങ്ങൾ വലിയ തെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കിയെന്നും മായാവതി വ്യക്തമാക്കി.

Content Highlights; Mayawati says that her party will vote for BJP or any party’s candidate in future UP MLC elections