ഈ ദീപാവലിക്ക് ഉത്തർപ്രദേശിൽ ചാണകം കൊണ്ട് നിർമ്മിച്ച ചിരാതുകൾ ഉപയോഗിക്കാൻ തീരുമാനം; വരുമാനം 531 ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കും

UP pushes for cow dung diyas this Diwali, income to be used for cow shelters

ഉത്തർപ്രദേശിൽ ഇത്തവണത്തെ ദീപാവലിക്ക് ചാണകം കൊണ്ടുണ്ടാക്കിയ ചിരാതുകൾ ഉപയോഗിക്കാൻ തീരുമാനം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം 531 ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. പശുക്ഷേമ കമ്മീഷൻ വഴിയായിരിക്കും ചാണക ചിരാതിന്റെ വിൽപ്പന. ചാണകം ശേഖരിച്ച് ഉണക്കി പൊടിച്ചാണ് ചിരാത് നിർമ്മിക്കുന്നത്.

‘ഞങ്ങളുടെ പദ്ധതി നടന്നാല്‍ ഈ വര്‍ഷം മുഖ്യമന്ത്രി ആദിത്യനാഥ് ജിയ്ക്ക് ചാണക ചിരാതില്‍ ദീപാവലി ആഘോഷിക്കാം. ദീപോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവാദ് സര്‍വകലാശാലയുമായി സംസാരിച്ചിട്ടുണ്ടെന്നും ഗോ സേവാ ആയോഗ് ഓഫീസർ ഓം ഗംഗ്വാർ പ്രതികരിച്ചു. മുതിർന്ന ബിജെപി നേതാവ് നന്ദൻ സിംഗ് അധ്യക്ഷനായ ഗോ സേവാ ആയോഗ് നേരത്തേയും ചാണകങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ജനകീയമാക്കണമെന്ന് യോഗി സർക്കാരിനോട് ആവശ്യപെട്ടിരുന്നു.

Content Highlights; UP pushes for cow dung diyas this Diwali, income to be used for cow shelters