വിജയിയും എ ആർ മുരുകദോസും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ ആരാധകരെ നിരാശയിലാക്കി 65-ാമത്തെ വിജയ് ചിത്രത്തിൽ നിന്നും സംവിധായകൻ എ ആർ മുരുകദോസ് പിന്മാറുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കഥയെ ചൊല്ലി നിർമ്മാതാക്കളുമായുണ്ടായ തർക്കത്തെ തുടർന്നാണ് പിന്മാറ്റം എന്നാണ് റിപ്പോർട്ട്.
കഥധയിൽ ചില്ലറ മാറ്റം വരുത്തണമെന്ന നിർമ്മാതാക്കളുടെ വാദം മുരുകദോസ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് സൺ പിക്ചേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മുരുകദോസ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വലിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. അതു കൊണ്ട് തന്നെ ചിത്രത്തിൽ വലിയ പ്രതീക്ഷയായിലായിരുന്നു രണ്ട് പേരുടേയും ആരാധകർ. തുപ്പാക്കി, കത്തി, സർക്കാർ എന്നിവയാണ് ഈ കൂട്ടികെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ.
Content Highlights; a r murugadas tamil movie