മികച്ച സേവനം കാഴ്ചവച്ച കേരള പോലീസിലെ എട്ട് പോലീസുദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡലിന് അർഹരായി.മലപ്പുറം എസ്പി യു അബ്ദുൾ കരിം അടക്കമുള്ളവരാണ് പോലീസ് മെഡലിന് അർഹരായത്. കവളപ്പാറ ദുരന്ത ഭൂമിയിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിന് മികച്ച രീതിയിൽ നേതൃത്വം നൽകിയതിനാണ് യു അബ്ദുൾ കരീമിന്റെ പുരസ്കാരത്തിന് അർഹനാക്കിയത്.
അബ്ദുൾ കരീമിനെ കൂടാതെ ഇൻസ്പെക്ടർമാരായ മനോജ് പറയറ്റ കെ അബ്ബാസ് എഎസ്ഐമാരായ ടികെ മുഹമ്മദ് ബഷീർ, എസ്കെ ശ്യാം കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ് സി സക്കീർ കെ, അബ്ദുൾ ഹമീദ് എം എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകൾക്ക് അർഹരായി.
Content Highlights; eight officers in kerala police elected home ministers medal