വണ്ണാത്തി പുള്ളിനോ ദൂരെ എന്ന ആൽബത്തിന് ശേഷം സൗമ്യയുടെ തിരിച്ചു വരവ്; ‘ ഇനിയും ‘ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണയവും വിരഹവും ഇഴകി ചേർന്ന മ്യൂസിക്കൽ വീഡിയോ ‘ ഇനിയും ‘ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്‌, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സൗമ്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ്. വണ്ണാത്തി പുള്ളിനോ ദൂരെ എന്ന ഹിറ്റ്‌ ആൽബം ഗാനത്തിന് ശേഷം ഈ രംഗത്തേക്കുള്ള സൗമ്യയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഗാനം

അമൽ സുരേന്ദ്രൻ സംവിധാനം ചെയ്ത ആൽബത്തിൽ പാടിയിരിക്കുന്നത് ജ്യോത്സനയും, രാകേഷ് കിഷോറും ചേർന്നാണ്. ഡോക്ടർ വിനിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കിരൺ ജോസാണ്.

ജെ പി, രൂപേഷ് തെല്ലിച്ചെരി, ജാസ്മിൻ ജോർജ് മറ്റു കഥാപാത്രങ്ങളിൽ എത്തുന്നത്. മുസ്തഫ അബൂബക്കറാണ് ഛായാഗ്രഹണം.

Content Highlight: ‘Iniyum’ Music Video Album songs goes Viral on social media