മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം എസ്ഐ, സിഐ എന്നിവർക്കാണ് സ്ഥലം മാറ്റം. അന്വേഷണത്തിനു ശേഷം കൂടുതൽ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
സ്വർണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തള്ളികയറാൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. സാധാരണ പ്രതിഷേധങ്ങൾ ദേവസ്വം ബോർഡ് ജംഗ്ഷനിൽ തടയുകയാണ് ചെയ്യുന്നതെങ്കിലും ഇവിടെ ആവശ്യത്തിന് പോലീസുകാരില്ലായിരുന്നു.
ഇതോടെ പ്രവർത്തകർ പ്രതിഷേധവുമായി ക്ലിഫ് ഹൌസിന് മുന്നിലെത്തുകയും, ദേവസ്വം ബോർഡ് ജെഗ്ഷനിൽ പ്രവർത്തകർ പന്തം കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച പോലീസുകാരും പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായിരുന്നു.
Content Highlights; lack of security infront of cliff house; policemen suspended