ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ളവരോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം; എം എ ബേബി

m a baby facebook post shivasankar, bineesh kodiyeri arrest

കേരളത്തിലെ സിപിഎമ്മിനും ഇടതു പക്ഷത്തിനും എത്രായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തെ ചെറുക്കുക എന്നത് ജനാധിപത്യവാദികളുടെ സുപ്രധാന കടമയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം. ഇത് മുഖ്യമന്ത്രിയുടെ പാർട്ടിയിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ മക്കൾക്കും ബാധകമാണ്. പക്ഷേ അതിന്റെ പേരിൽ സിപിഎമ്മിനെ തകർത്തു കളയാമെന്ന് ആരും മോഹിക്കേണ്ട. അതി ദീർഘമായ ജനാധിപത്യ ബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഎമ്മിനുള്ളത്. ഈ ബന്ദം ജനാധിപത്യ പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തു കളയാൻ ആർഎസ്എസിനാവില്ലെന്ന്’ എം എ ബേബി വ്യക്തമാക്കി.

Content Highlights; m a baby facebook post shivasankar, bineesh kodiyeri arrest