വീട്ടുപണികളാണ് സ്ത്രീകൾ ചെയ്യേണ്ടത്, ജോലി ചെയ്യാനിറങ്ങിയതോടെയാണ് മീടുവിന് തുടക്കം കുറിച്ചത്; വിവാദ പരാമർശവുമായി മുകേഷ് ഖന്ന

Mukesh Khanna thinks #MeToo became a 'problem' after women left kitchen and started working

സ്ത്രീകളെ കുറിച്ചും മീടു മൂവ്മെന്റിനെ കുറിച്ചും വിവാദ പരാമർശവുമായി മുകേഷ് ഖന്ന. മീടു പ്രശ്നങ്ങളുണ്ടാകാൻ കാരണം സ്ത്രീകൾ വീട്ടു ജോലിക്ക് പോകുന്നതു കൊണ്ടാണെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. വീട്ടുപണികളാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നും ജോലി ചെയ്യാനിറങ്ങിയതാണ് പ്രശ്നങ്ങൾ തുടക്കം കുറിച്ചതുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്.

പുരുഷനും സ്ത്രീയും വ്യത്യസ്തമാണ്. വീടിന്റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകൾ ജോലി ചെയ്യാൻ ആരംഭിച്ചതോടെ മീടു മൂവ്മെന്റ് പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന് സ്ത്രീകൾ സംസാരിക്കുന്നതു തന്നെ പുരുഷന്മാരോട് തോളോട് തോൾ ചേർന്ന് നടക്കുന്നത് സംബന്ധിച്ചാണ്. സ്ത്രീകൾ ജോലിക്ക് പോകുന്നതു കൊണ്ട് കുട്ടികൾക്ക് അമ്മയെ നഷ്ടമാവുകയാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് ഇതു കൊണ്ടാണെന്നും മുകേഷ് ഖന്ന പറയുന്നു.

താരത്തിന്റെ പരാമർശത്തിനെതിരെ വലിയ വിമർശനങഅങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ശക്തിമാൻ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് മുക്ഷ് ഖന്ന. ഇത്തരം ചിന്താഗതിയുള്ള ആളെയാണോ ചെറുപ്പത്തിൽ ആരാധിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.

Content Highlights; Mukesh Khanna thinks #MeToo became a ‘problem’ after women left kitchen and started working