ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ജനങ്ങളെ സേവിക്കാൻ നിയമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ മലയാളത്തിൽ ആശയ വിനിമയത്തിന് കഴിവുള്ളവരാകണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നിയമ സഭയിൽ സംഘടിപ്പിച്ച വെബിനാറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായുന്നു മുഖ്യമന്ത്രി.
ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഒഴികെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യാൻ അവർക്ക് ബാധ്യതയുണ്ട്. ഈ വ്യവസ്ഥകൾ കൃത്യമായി പാലിക്കാനാണു നിർദേശമെന്നും എന്നാൽ ചില വകുപ്പുകൾ ഇത് പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികൾക്കും മാതൃഭാഷാ പഠനം ഉറപ്പുവരുത്തുന്നതിനാണ് 2017 ൽ മലയാള ഭാഷാ പഠന നിയമം പാസാക്കിയത്.
സർക്കാർ ഓഫീസുകളിൽ നിന്ന് കത്തും ഉത്തരവും മലയാളത്തിൽ ലഭിക്കുക എന്നത് ഭാഷാപരമായ അവകാശമാണ്. ഭരണ രംഗത്ത് ഉപയോഗിക്കുന്ന 20000 പദങ്ങളുടെ മലയാള രൂപം ചേർത്ത് ഭരണ മലയാളം എന്ന ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ വെബ്സൈറ്റുകളുലെ വിവരങ്ങളും മലയാളത്തിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights; no need to impose malayalam as a officials language by force