ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്നും ഒഴിവാക്കി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമ വാർത്തകൾ പരിശോധിക്കുന്നതിനുള്ള സമിതിയിൽ ഉൾപെടുത്തിയത് നേരത്തെ ഏറെ വിവാദമായിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി ബിജു ഭാസ്കറിനെയാണ് ശ്രീറാമിന് പകരം ഉൾപെടുത്തിയത്.
അതേ സമയം മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിലെ രേഖകൾ ശ്രീറാം വെങ്കിട്ടരാമന് കൈമാറാൻ കോടതി ഉത്തരവിട്ടു. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും എല്ലാം നൽകണമെന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം. ഈ രേഖകൾ ശ്രീറാമിന് കൈമാറുന്നതിനായി കോടതി പ്രോസിക്യൂഷന് നിർദേശം നൽകി.
Content Highlights; sreeram venkitaraman removed from the post of prd fact check department