സാർട്ട് ആൻഡ് പെപ്പർ മാസ് ലുക്കിൽ സൂര്യ; ആരാധകരെ ആവേശത്തിലാക്കി സൂര്യയുടെ പുതിയ ഗെറ്റപ്പ്

Suriya flaunts his new look at Sudha Kongara's daughter's wedding

മുടി നീട്ടിവളർത്തി സാർട്ട് ആൻഡ് പെപ്പർ ലുക്കുമായുള്ള സൂര്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സൂരരെെ പോട്ര് സംവിധായികയായ സുധ കൊംഗരയുടെ മകൾ ഉത്രയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താരത്തിൻ്റെ ചിത്രങ്ങളാണ് സൂര്യ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ചെന്നെെയിൽ വെച്ചാണ് സുധയുടെ മകൾ ഉത്രയും വിഘ്നേഷും വിവാഹിതരായത്. 

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് താരത്തിൻ്റെ പുതിയ ലുക്ക് എന്നാണ് റിപ്പോർട്ട്. അതേസമയം സൂര്യയുടെ സൂരരെെ പോട്ര് നവംബർ 12ന് ആമസോൺ പ്രെെം വഴി റിലീസ് ചെയ്യും. ഇരുതി സുട്രുവിന് ശേഷം സുധ കൊംഗര സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരെെ പോട്ര്. സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയർലെെൻ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപകനായ ജി.ആർ ഗോപിനാഥിനെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. 

content highlights: Suriya flaunts his new look at Sudha Kongara’s daughter’s wedding