‘നിങ്ങൾ അർണബ് ഗോസ്വാമിയുടെ വീട്ടിൽ കയറുകും മർദിക്കുകയും ചെയ്തു, ഇനിയും എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും’; വിമർശനവുമായി കങ്കണ

kangana ranaut on arnab issue

റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ വിമർശനവുമായി നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് കങ്കണയുടെ പ്രതികരണം. കങ്കണയെ കൂടാതെ കേന്ദ്രമന്ത്രിമാരുൾപെടെ നിരവധി പ്രമുഖർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

”ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്​. നിങ്ങൾ ഇന്ന് അർണബ് ഗോസ്വാമിയുടെ വീടിനകത്തുകയറുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിങ്ങൾ ഇനിയും എത്ര വീടുകൾ തകർക്കും? നിങ്ങൾ എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര പേരുടെ മുടി നിങ്ങൾ പിടിച്ചുവലിക്കും. എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും? പക്ഷെ നിങ്ങൾ എത്ര വായ അടപ്പിച്ചാലും ഈ ശബ്ദങ്ങൾ വർധിച്ചുകൊണ്ടിരിക്കും” കങ്കണ പറഞ്ഞു.

ആത്മഹത്യ പ്രേണ കുറ്റം ചുമത്തിയാണ് മുംബൈ പോലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് മർദിച്ചതായും അർണബ് വ്യക്തമാക്കിയിരുന്നു.

Content Highlights; kangana ranaut on arnab issue