കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലീംലീഗ് എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്, ചന്തേര സ്‌റ്റേഷനുകളില്‍ വഞ്ചന കുറ്റത്തിനാണ് കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളില്‍ കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതിയാണ്. ഇതോടെ 111 വഞ്ചന കേസുകളാണ് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ശേഷം വ്യക്തമായ തെളിവുകള്‍ ലഭിത്തതിന്റെ അടിസ്ഥാനത്തില്‍ കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പൂക്കോയ തങ്ങളും കൂട്ടുപ്രതിയായിരുന്നു. ഇയാള്‍ ഒളിവിലാണ്. പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വലിയപ്പറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും 11 ലക്ഷവും, 16 ലക്ഷവും നിക്േപമായി വാങ്ങി തിരിച്ച് നല്ഡകാതെ വഞ്ചിച്ചെന്നാണ് കേസ്. പൂക്കോയ തങ്ങള്‍ മാത്രം പ്രതിയായി 3 വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി 19 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 115 വഞ്ചന കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിരിക്കുന്ന പൂക്കോയ തങ്ങള്‍ക്കായി അന്വഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Content Highlight: 2 more cases registered against M C Kamarudheen MLA